Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Startup Conclave

Ernakulam

ഭാ​ര​ത​മാ​താ കോ​ള​ജി​ല്‍ ഉ​ദ്യോ​ക്ത സ്റ്റാ​ര്‍​ട്ട​പ്പ് കോ​ണ്‍​ക്ലേ​വ്

കൊ​ച്ചി: ക​ള​മ​ശേ​രി ഭാ​ര​ത​മാ​താ കോ​ള​ജി​ല്‍ ഉ​ദ്യോ​ക്ത സ്റ്റാ​ര്‍​ട്ട​പ്പ് കോ​ണ്‍​ക്ലേ​വ് 2026 ന​ട​ന്നു. 150ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ടും ആ​ശ​യ​ങ്ങ​ള്‍ കൊ​ണ്ടും കോ​ണ്‍​ക്ലേ​വ് ശ്ര​ദ്ധേ​യ​മാ​യി.

എ​സ്ജെ അ​സോ​സി​യേ​റ്റ്‌​സി​ലെ സാ​ജു ബാ​ല​കൃ​ഷ്ണ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് മെ​മ്പേ​ഴ്‌​സാ​യ പി.​സി. ഹ​രി​കു​മാ​ര്‍, കൃ​പാ ബി. ​നാ​യ​ര്‍, ജി.​കെ. ശീ​ത​ള്‍ എ​ന്നി​വ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ സെ​ക്ഷ​നു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കാ​മ്പ​സ് നൗ​വി​ന്‍റെ ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ആ​ദ​ര്‍​ശ് ര​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ധ്രു​വ് 360 ഡി​ഗ്രി ക​മ്പ​നി​യു​ടെ ഫൗ​ണ്ട​റാ​യ ഇ​മ്മാ​നു​വ​ല്‍ വ​ര്‍​ഗീ​സ് കോ​ണ്‍​ക്ലേ​വി​ന് മീ​ഡി​യേ​റ്റ​റാ​യി. കോ​ള​ജ് അ​സി. മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ല്ലു​ങ്ങ​ല്‍, ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എം. ജോ​ണ്‍​സ​ണ്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ബി​നി റാ​ണി ജോ​സ്, ഡോ. ​കെ.​ആ​ര്‍. ര​തീ​ഷ്, ടെ​നി​യ തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സ്റ്റു​ഡ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബേ​സി​ല്‍ വ​ര്‍​ഗീ​സ്, അ​വ​ന്തി​ക എ. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ സ്റ്റു​ഡ​ന്‍റ്സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ച്ചു. സെ​ല​ക്ട് ചെ​യ്ത ടീ​മു​ക​ള്‍​ക്ക് ധ്രു​വ് 360 ഡി​ഗ്രി ടെ​ക്‌​നി​ക്ക​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​സ്റ്റും കൂ​ടാ​തെ സെ​ല​ക്ട​ഡ് ആ​യി​ട്ടു​ള്ള മ​റ്റു ടീ​മു​ക​ള്‍​ക്ക് ഇ​ന്‍​വെ​സ്റ്റ​ര്‍ സ​പ്പോ​ര്‍​ട്ടും വാ​ഗ്ദാ​നം ന​ല്‍​കി.

Latest News

Corehub Up